കൊലയാളി ഷെറിൻ

ചെങ്ങന്നൂര്‍: സമാനതകൾ ഇല്ലാത്ത വിധം പിതാവിനേ ക്രൂരമായ കൊലപ്പെടുത്തിയ ഷെറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. അമേരിക്കന്‍ മലയാളിയായ ജോയി.പി.ജോണിനെ കൊലപ്പെടുത്തി സ്വന്തം കടമുറിക്കുള്ളിൽ കൊണ്ടുവന്ന്‌ ആദ്യം കത്തിക്കാൻ ശ്രമിച്ചു. പച്ചമാംസം പ്രതീക്ഷിച്ചതുപോലെ കത്താതെ വന്നപ്പോൾ പദ്ധതി മാറ്റി. പുറത്തുപോയി കട്ടിയുള്ള വാക്കത്തി കൊണ്ടുവന്ന് കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേര്‍പെടുത്തി. എല്ലാം ചാക്കിലാക്കി പുഴയിൽ കുറെ ഇട്ടു. തലയും മറ്റും കാറിൽ കൊണ്ടുപോയി കോട്ടയം ഭാഗത്തും ഉടലും മറ്റും ചങ്ങനാശേരി ഭാഗത്തും കളഞ്ഞു. തെളിവുകൾ കിടില്ലെന്ന പ്രതീക്ഷയിലാണ്‌ പലഭാഗത്ത് മൃതദേഹം കളഞ്ഞത്-പിതാവിന്റെ അന്തകനായ ക്രൂരനായ കൊലയാളി മകൻ പോലീസിൽ മൊഴിഞ്ഞതാണിത്. അവിടെയും ക്രൂരത തീർന്നില്ല. വെട്ടിമുറിച്ച പിതാവിന്റെ ശരീര ഭാഗങ്ങളും ചിതരിയ മാംസവും മൊബൈലിൽ പകർത്തി. കലി തീരാതെ പിന്നെയും കാണാനായിരുന്നു ഇത്.

തര്‍ക്കം പലതുണ്ടെങ്കിലും മകന്‍ അന്തകനാകുമെന്നു ഉഴത്തില്‍ ജോയ് ചിന്തിച്ചിട്ടുണ്ടാകില്ല. അതു കൊണ്ടാണ് കാര്‍ ഓടിക്കാന്‍ മകനെ തന്നെ വിളിച്ചത്. മകന്‍ കാര്‍ ഓടിച്ചത് മരണത്തിന്റെ പാതയിലൂടെയായിരുന്നുവെന്നു മാത്രം. ഏതാനും നാളുകളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ട്. തിരുവനന്തപുരത്തു കാര്‍ നന്നാക്കാന്‍ പോകുന്നതിനു ഡ്രൈവര്‍ വരാത്തതു കൊണ്ടാണ് ജോയ് ഷെറിനെ വിളിച്ചത്. യാത്രയ്ക്കിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി.എന്നാല്‍ രണ്ടാഴ്ച മുമ്പു തന്നെ ജോയുടെ തോക്ക് ഷെറിന്‍ കൈക്കലാക്കിയ കാര്യം പിതാവ് അറിഞ്ഞിരുന്നില്ല. ആദ്യം അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് ഷെറിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാലു റൗണ്ട് വെടി വച്ചുവെന്നു വ്യക്തമായതോടെ ഷെറിന്‍ കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമായി.

Loading...

കൊല നടത്താൻ മറ്റാരെങ്കിലും സഹായിച്ചുവോ?

ഒരാൾക്ക് തന്നെ ഇത്രയും കാര്യങ്ങൾ എങ്ങിനെ ചെയാമെന്ന് പോലീസ് അന്വേഷിക്കുന്നു. ജോയി.പി.ജോണിന്റെ കൊലപാതകത്തില്‍ മകന്‍ ഷെറിനു മാത്രമേ പങ്കുള്ളോ എന്ന സംശയമുയരുന്നു. കൊലപാതകം നടത്തിയ രീതിയും കൊലയ്ക്ക് ഉപയോഗിച്ച സാമഗ്രികളേയും കുറിച്ചും പോലീസിന് കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം സംശയമുയരാന്‍ കാരണം. മുളക്കുഴയ്ക്ക് സമീപം കാറില്‍ വച്ച് ഷെറിന്‍ പിതാവായ ജോയിയെ വെടിവച്ചു വീഴ്ത്തിയെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് അത് ഗോഡൗണില്‍ വച്ചാണ് ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. ഗോഡൗണിനുള്ളില്‍ വെടികൊണ്ട് രക്തം തെറിച്ച് വീണിരിക്കുന്ന പാടുകളുണ്ട്. കാറില്‍ നിന്നും രക്തത്തുള്ളികളും പോലീസ് കണ്ടെത്തിയിരുന്നു. വെടിവെച്ച് വീഴ്ത്തിയ ശേഷം ഗോഡൗണില്‍ ശരീരഭാഗങ്ങള്‍ കത്തിച്ചു കളഞ്ഞ സ്ഥലം വെള്ള മൊഴിച്ച് വൃത്തിയാക്കിയതും, ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് പലയിടങ്ങളിലായി തള്ളിയതും മറ്റും ഒരാള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവര്‍ത്തിയാണോ എന്നതാണ് നാട്ടുകാരുടെ സംശയം.