ഡിവൈഎസ്പിമാരെ തരംതാഴ്ത്താന്‍ സര്‍ക്കാര്‍; 12 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരുമിച്ച് നടപടി ഇത് ആദ്യം

തിരുവനന്തപുരം: പന്ത്രണ്ട് ഡിവൈഎസ്പിമാരെ തരംതാഴ്ത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്. നടപിടി നേരിടുന്ന ഉദ്യോഗസ്ഥരെയാണ് തരംതാഴ്ത്തുന്നത്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ ഇവരെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.

ഒഴിവാക്കിയവരെ തരംതാഴ്ത്തണമെന്നാണ് ആവശ്യം. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ നൂറ്റിയമ്ബത്തൊന്ന് ഡി വൈ എസ് പിമാ!രുടെ വിവരങ്ങള്‍ പരിശോധിച്ചത്. ഇതില്‍ നിന്നുമാണ് പന്ത്രണ്ട് പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ബാക്കിയുള്ള നൂറ്റിമുപ്പത്തൊന്ന് പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്കെതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിച്ചത്.