വിമർശനങ്ങൾക്ക് ഒടുവിൽ നടപടി ; ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിന് സസ്പെന്‍ഷന്‍

തിരുവന്തപുരം: ഏറെ വിമർശനങ്ങൾക്ക് ഒടുവിൽ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സി.പി.എം സസ്പെന്‍ഡ് ചെയ്തു. വനിതാപ്രവര്‍ത്തകയുടെ ആരോപണത്തെത്തുടര്‍ന്നാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സി.പി.എം സസ്പെന്‍ഡ് ചെയ്തത്.

വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് അഭിജിത്തിനെതിരെ നടപടി. ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി നേരിടാതെ അഭിജിത് പാര്‍ട്ടിയില്‍ തുടരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമായുള്ള ജെജെ അഭിജിത്തിന്റെ ഫോൺ സംഭാക്ഷണം പുറത്തുവന്നതും വിവാദമായി.

Loading...

എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ തുടരാൻ യഥാർത്ഥ പ്രായം മറച്ചു വെക്കാൻ ആനാവൂർ നാഗപ്പൻ ഉപദേശിച്ചെന്നതാണ് തിരുവനന്തപുരത്തെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജെജെ അഭിജിത്തിന്റെ ഫോൺ സംഭാക്ഷണത്തിൽ ഉള്ളത്. ‘എസ്എഫ്‌ഐ നേതൃത്വത്തിൽ തുടരാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്.

പ്രായം കുറച്ച് പറഞ്ഞാണ് ജില്ലാ സെക്രട്ടറിയായത്. 26 വയസ്സ് വരെയേ എസ്എഫ്‌ഐയിൽ നിൽക്കാൻ ആവൂ. ആര് ചോദിച്ചാലും 26 വയസ്സാണെന്ന് പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രായം കുറച്ചു പറഞ്ഞതു കൊണ്ടാണ് സംഘടനയിൽ നിൽക്കാൻ പറ്റുന്നത്. എനിക്ക് ഇപ്പോൾ 30 വയസ്സായി. 1992ലാണ് ഞാൻ ജനിച്ചത്. പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ എനിക്കുണ്ടെന്നും ജെജെ അഭിജിത്ത് പറഞ്ഞിട്ടുണ്ട്