ക്വാറന്റൈൻ ലംഘിച്ചു; കമൽഹാസനെതിരെ ആരോ​ഗ്യലകുപ്പിന്റെ നടപടി

ചെന്നൈ: നടൻ കമൽഹാസനെതിരെ ആരോ​ഗ്യവകുപ്പിന്റെ നടപടി. ക്വാറൻ്റൈൻ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. കമൽഹാസന് ഓആരോ​ഗ്യവകുപ്പ് നോട്ടീസയക്കുകയാണ് ചെയ്തത്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച സമ്പർക്കവിലക്കിൽ കഴിയണമെന്ന നിർദേശം ലംഘിച്ചുവെന്നാണ് ആരോപണം. കോവിഡ് ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് കമൽഹാസൻ ആശുപത്രി വിട്ടത്. തുടർന്ന് സമ്പർക്കവിലക്കിൽ കഴിയുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കാണ് കമൽ പോയത്. ഇതേത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി