വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ; വാക്സിനെടുക്കാത്തവരെ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്കൊരുങ്ങി സംസ്താന സർക്കാർ. വാക്സീനെടുക്കാതെ മാറിനിൽക്കുന്ന അധ്യാപകരെ പരിശോധിക്കാനാണ് തീരുമാനം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വാക്സീൻ എടുക്കാൻ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം.

അയ്യായിരത്തോളം അധ്യാപകർക്കെതിരാണ് സംസ്ഥാനത്ത് വാക്സീൻ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. അലർജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്സീൻ എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്നം കൊണ്ട് മാറി നിൽക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. വിശ്വാസത്തിൻറെ പേരിൽ ഒരു കൂട്ടം അധ്യാപകർ മാറിനിൽക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. വാക്സീൻ എടുക്കാത്തവർ ആദ്യ രണ്ടാഴ്ച സ്കൂളിലെത്തേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും സ്കൂൾ തുറന്ന് ഒരു മാസം ആകുമ്പോൾ ഇവരുടെ കാര്യത്തിലും അവ്യക്തത തുടരുകയായിരുന്നു.

Loading...