എല്ലാം കലാസംഘത്തിന്റെ തലയിൽവെച്ച് കൈകഴുകി ; വിലക്ക്

തിരുവനന്തപുരം: സ്കൂള്‍ കലോല്‍സവത്തിന്റെ സ്വാഗതഗാനത്തില്‍ മുസ്‍ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചതില്‍ കലാസംഘത്തിനെതിരെ നടപടി. സ്വാഗതഗാനം അവതരിപ്പിച്ച സംഘത്തെ ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എല്‍ല്ഡിഎഫ് നിലപാടല്ല
ഗാനാവതരണത്തില്‍ കണ്ടതെന്നും മന്ത്രി പ്രതികരിച്ചു.

സ്വീകരണക്കമ്മിറ്റിക്കായിരുന്നു സ്വാഗതഗാനത്തിന്റെ ചുമതലയെന്നും മന്ത്രി പറഞ്ഞു. വിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിവാദം അനാവശ്യമാണെന്നും സംഘപരിവാര്‍ ബന്ധമില്ലെന്നും പരിപാടി അവതരിപ്പിച്ച മാതാ കലാസംഘം പ്രതികരിച്ചു.

Loading...

സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധന നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സ്വാഗത ഗാനം തയ്യാറാക്കുന്നതില്‍ പങ്കാളികളായവരുടെ താല്‍പര്യം പരിശോധിക്കണം. പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം