പൗരോഹിത്യത്തോട് എതിര്‍പ്പാണ്, പുരോഹിതനാകാന്‍ പോയെങ്കിലും ഒരു കൊല്ലം തികച്ചില്ല, അലന്‍സിയര്‍

അഭിനയ മികവ് കൊണ്ട് മലയാളികളെ കിഴടക്കിയ നടനാണ് അലന്‍സിയര്‍. നാടക നടനായ ഇദ്ദേഹം 1998-ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാന്‍ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ പിന്നീട് ഇദ്ദേഹം ശ്രദ്ധേയനാകുകയും ചെയ്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് അലന്‍സിയറിന് ലഭിച്ചു. ഇപ്പോള്‍ താന്‍ അച്ചന്‍പട്ടത്തിന് പോയിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അലന്‍സിയര്‍.

Loading...

‘ ദൈവവിശ്വാസിയാണ്. പക്ഷേ പൗരോഹിത്യത്തോട് എനിക്ക് എതിര്‍പ്പുണ്ട്. ഞാന്‍ പുരോഹിതനാകാന്‍ പോയ ആളാണ്. എന്റെ വാശിക്കും എന്റെ ഇഷ്ടത്തിനും പോയതാണ്. സ്‌കൂളില്‍ പഠിക്കുമ്‌ബോള്‍ അദ്ധ്യാപകര്‍ ചോദിക്കുമ്പോ
പറഞ്ഞിട്ടുള്ളത് ഒന്നുകില്‍ പാതിരിയാകണം അല്ലെങ്കില്‍ നടനാകണമെന്നായിരുന്നു. പക്ഷേ ഒരു കൊല്ലം തികച്ചില്ല’ – അലന്‍സിയര്‍ അഭിമുഖത്തില്‍ പറഞ്ഞു.