ക്ഷീണം മാറ്റാൻ കഞ്ചാവ്, നായകനും ക്യാമറമാനും അറസ്റ്റിൽ

ഷൂട്ടിങ് സെറ്റിൽ കഞ്ചാവുമായി പുതുമുഖ നടൻ അറസ്റ്റിൽ. ഇത്ത പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘ജമീലാന്റെ പൂവൻകോഴി’ എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുൻ (25) ആണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്. ക്യാമറാമാൻ ബെംഗളൂരു സ്വദേശി വിശാൽ വർമയും പിടിയിലായി.

രണ്ടു മാസമായി ഫോർട്ട് കൊച്ചിയിലെ ഫോർട്ട് നഗറിൽ സ്വകാര്യ ഹോംസ്റ്റേയിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. ഷൂട്ടിങ് സെറ്റുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അഭിനയത്തിന്റെ ക്ഷീണം തീർ‌ക്കാൻ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികൾ പറഞ്ഞതെന്ന് എക്സൈസ് അറിയിച്ചു

Loading...