ഭര്‍ത്താവിനെ തന്റെ മുന്നില്‍ വെച്ച് നടി ചുംബിച്ചു; തന്നെ മര്‍ദ്ദിച്ചു, പരാതിയുമായി ദിവ്യ

തമിഴ് സീരിയല്‍ രംഗത്തെ ശ്രദ്ധേയരായ ദമ്പതികളാണ് അര്‍ണവും ദിവ്യ ശ്രീധറും. ഇവര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ച വിഷയം. 217ല് കേളഡി കണ്‍മണി എന്ന സീരിയലിലെ ഷൂട്ടിംഗ് സ്ഥലത്ത് വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നു ദിവ്യ. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേ്ക് വഴിമാറി. പിന്നീട് അഞ്ച് വര്‍ഷം ലിംവിഗ് ടു ഗെദറില്‍ ആയിരുന്നുവെന്ന് ദിവ്യ പറയുന്നു.

ഒരു മിച്ച് താമസിക്കുവാന്‍ ഫ്‌ലാറ്റ് വാങ്ങി. ഇതിനായി തന്റെ ആഭരണങ്ങള്‍ വിറ്റെന്നും ദിവ്യ പറയുന്നു. കോവിഡ് സമയമായിരുന്നതിനാല്‍ അര്‍ണവിന് ജോലി ഉണ്ടായിരുന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് താന്‍ ആയിരുന്നുവെന്നും. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് അര്‍ണവ് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് താന്‍ ഇസ്ലാം മതം സ്വീകരിച്ചു. ജൂണ്‍ 29 നാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം അര്‍ണവ് തന്നെ അവഗണിക്കുകയാണെന്ന് ദിവ്യ പറയുന്നു.

Loading...

അര്‍ണവ് തന്നെ വിവാഹം കഴിച്ച് വഞ്ചിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് ദിവ്യ പരസ്യമായി രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങള്‍ അര്‍ണവ് നിഷേധിച്ചു. മറ്റൊരു സീരിയല്‍ നടിയുമായി അര്‍ണവിന് അടുത്ത ബന്ധം ഉണ്ടെന്നും. ഇരുവരും ഒരു മിച്ച് ഒരു മുറിയില്‍ കഴിയുന്നത് കണ്ടിട്ടുണ്ടെന്നും ദിവ്യ ആരോപിക്കുന്നു. ഗര്‍ഭിണിയായ തന്നെ ഈ സ്ത്രി അവിടെവെച്ച് ആക്രമിച്ചുവെന്നും ദിവ്യ പറയുന്നു.

അര്‍ണവ് ആവശ്യപ്പെട്ടിട്ട് താന്‍ മതം മാറി. എന്നാല്‍ സ്വന്തം മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അര്‍ണവിന് തന്നോടുള്ള താല്പര്യം കുറഞ്ഞുവെന്നും ദിവ്യ പറഞ്ഞു. ഈ പെണ്‍കുട്ടി തന്നോട് മോശമായി പെരുമാറി. തന്റെ മുന്നില്‍ വെച്ച് ഇവര്‍ പരസ്പരം ചുംബിച്ചുവെന്നും ദിവ്യ പറയുന്നു. അതേസമയം അര്‍ണവിനെതിരെ ദിവ്യ പോലീസില്‍ പരാതി നല്‍കി. തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അര്‍ണവ് ആണ് ഉത്തരവാദിയെന്നും ദിവ്യ പറയുന്നു. മുഹമ്മദ് എന്നാണ് അര്‍ണവിന്റെ യഥാര്‍ത്ഥ പേര്.