ഞാന്‍ ആഗ്രഹിച്ച പോലെ ശിവന്‍കുട്ടി സഖാവ് മന്ത്രിയായി; വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്ന് നടന്‍ ബൈജു

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി താന്‍ ആഗ്രഹിച്ച പോലെ മന്ത്രിയായെന്ന് നടന്‍ ബൈജു. ഒപ്പം ശിവന്‍കുട്ടിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിരിക്കുകയാണ് ബൈജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൈജു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ബഹുമാന്യരെ..

Loading...

ഞാന്‍ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവന്‍കുട്ടി സഖാവ് വിജയിച്ച്‌ മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാന്‍ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രീയപെട്ട വോട്ടര്‍മാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാല്‍ രേഖപെടുത്തുന്നു. വര്‍ഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിനു മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയു. വര്‍ഗീയതയില്ലാത്ത കേരളത്തിന്‌ വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകള്‍ക് നമ്മള്‍ ഓരോരുത്തരും വഴികാട്ടികളാകണം.