സിനിമ നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി

സിനിമ നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. ഇരുവരും നിയമ നടപടികള്‍ എറണാകുളം കുടുംബ കോടതിയില്‍ എത്തി പൂര്‍ത്തിയാക്കി. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ബാല കോടയില്‍ എത്തിയത്. ഇവരുടെ ഏഴ് വയസ്സുള്ള ഏക മകളെ അമ്മയ്‌ക്കൊപ്പം വിടാനായി ഇരുവരും തമ്മില്‍ ധാരണയായി.

പ്രമുഖ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃത സുരേഷും വിവാഹിതര്‍ ആകുന്നത്. ഇരുവരും വിവാഹിതരാകുന്നത് 2010ല്‍ ആയിരുന്നു. 2012ല്‍ മകളായ അവന്തിക ജനിച്ചു. 2016ല്‍ ഏവരെയും ഞെട്ടിച്ച് ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. ഇരുവരുടേയും ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ളപോലെയുള്ള ചെറിയ ചെറിയ വിഷയങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നതെന്ന് അമൃത സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വിവാഹ മോചിതരായത്.

Loading...

നടന്‍ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്. കുഞ്ഞിനെ കാണണമെന്ന ആവശ്യം അടക്കം നടന്‍ ബാല ഉന്നയിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമാണ് താമസം എങ്കിലും മകള്‍ അച്ഛനൊപ്പവും ഇടയ്ക്കിടെ താമസിച്ചു പോന്നിരുന്നു. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സംഗീത രംഗത്ത് സജീവമയിരുന്നു അമൃത

ഇരുവരുടെയും വേര്‍പിരിയല്‍ ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. അമൃതയുടെ മാതാപിതാക്കള്‍ പോലും ഈ വേര്‍പിരിയലിനോട് യോജിച്ചിരുന്നില്ല. അവള്‍ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേര്‍പിരിയല്‍ സംഭവിക്കില്ലായിരുന്നു എന്നാണ് അമൃത സുരേഷ് ബാല വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പിതാവ് ഒരിക്കല്‍ തുറന്നു പറഞ്ഞത്

രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമാണ് അമൃത. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ് അവര്‍. സ്വന്തമായി ബാന്‍ഡും ഉണ്ടായിരുന്നു. ഇവര്‍ക്ക് സ്വന്തമായി ബാന്‍ഡും ഉണ്ട്. പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ബാല ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷം ഇരുവരും ആഘോഷമാക്കിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

അതേസമയം മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ ബാല രംഗത്തെത്തിയിരുന്നു. ജീവിതത്തില്‍ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതിന്റെ കാരണം മോളാണെന്ന് ബാല പറയുന്നു.

‘നമ്മള്‍ തമ്മിലുള്ള സ്‌നേഹം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളും.’ബാല കുറിച്ചു

മകളുടെ പിറന്നാള്‍ അമ്മ അമൃതയും ആഘോഷമാക്കി മാറ്റി. ‘പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും അമൃത പങ്കുവച്ചു