‘അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഭാഷ മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല’; ബാല

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ലെന്ന് നടന്‍ ബാല. മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച്‌ കൊണ്ടാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ബാലയ്‌ക്കൊപ്പം മകള്‍ സന്തോഷവതിയല്ലെന്നും അമ്മ അമൃതയെ ആണ് അവന്തികയ്ക്ക് ഇഷ്ടമെന്നും ആരോപണങ്ങള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്.

അവന്തികയ്‌ക്കൊപ്പം കളിക്കുന്നതും കളര്‍ പെന്‍സില്‍ കൊണ്ട് ചിത്രം വരയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ഇവര്‍ കളിക്കുമ്ബോള്‍ അടുത്ത് അമൃതയുമുണ്ട്. മൂവരും ഒരുമിച്ചുള്ള വീഡിയോ കണ്ടവര്‍ കുഞ്ഞിന് വേണ്ടി ബാലയും അമൃതയും ഒരുമിക്കണമെന്നാണ് പറയുന്നത്.

Loading...

ബാലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇതാ, യഥാര്‍ത്ഥ സത്യം.. ഇന്നുവരെ ഞാന്‍ ഈ വീഡിയോ പുറത്തുകാണിച്ചിട്ടില്ല. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന് ഒരു ഭാഷയുണ്ട്. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല. സ്‌നേഹമുള്ള കുറേ മനുഷ്യര്‍ എന്റെ മകളുടെ സന്തോഷത്തില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. അതിന് വേണ്ടി മാത്രമാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോട് നന്ദി പറയുന്നു.
ഞാന്‍ വിശ്വസിക്കുന്ന നിയമത്തിനോട് നന്ദി പറയുന്നു.
എന്നെ അളവില്ലാതെ സ്‌നേഹിക്കുന്ന എന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.

ഞാന്‍ എന്റെ മകളുടെ അച്ഛനാണ്. അവളെ എന്നും സന്തോഷവതിയായി വെക്കും, നന്ദി.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.