നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു

നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന്‍ സംഘടനയിലേക്ക് എത്തിയത്. ഇന്നായിരുന്നു ദേവന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു.

സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും നടി രാധയും ബിജെപിയില്‍ ചേര്‍ന്നു.കൂടാതെ ശംഖു മുഖത്ത് നടന്ന സമാപന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്‍ തുടങ്ങിയവരും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ആവേശത്തിലാണ് അണികള്‍.

Loading...