കൊച്ചി: വിവാഹ മോചനത്തിന് കാരണം കാവ്യ മാധവന് അല്ല എന്ന് ദിലീപ്. കാവ്യ ബലിയാടാകുന്നത് കാണുബോള്‍ സങ്കടമുണ്ട്. വിവാഹത്തെ കുറിച്ചുള്ള വിവാദ വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷം ഇത് ആദ്യമായാണ് ദിലീപ് തുറന്ന് പറച്ചിലിന് തയ്യാറാകുന്നത്. ഇത്തരം വിവാദങ്ങളുടെ പിന്നാലെ പോകാന്‍ മെനക്കെടാറില്ലെന്നും ദിലീപ് റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. മഞ്ജുവാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം ഭാഗ്യം നഷ്ടമായി എന്ന് പറയുന്നതില്‍ വിശ്വസിക്കുന്നില്ല. മഞ്ജുവാര്യരുടെ പുതിയ നേട്ടങ്ങളില്‍ സന്തോഷിക്കുന്നുവെന്നും ദിലീപ് പറഞ്ഞു .
വിവാഹത്തെ കുറിച്ചുള്ള വിവാദ വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷം ഇത് ആദ്യമായാണ് ദിലീപ് തുറന്ന് പറച്ചിലിന് തയ്യാറാകുന്നത്. മഞ്ജുവാര്യരുമായി വേര് പിരിയുതിന് പിന്നില്‍ കാവ്യമാധവന് അല്ല.
ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ കുറഞ്ഞത് പത്ത് തവണ എങ്കിലും തന്നെയും കാവ്യയും വിവാഹം കഴിപ്പിച്ചിട്ടുണ്ട്. കാവ്യ ബലിയാടാകുന്നത് കാണുബോള്‍ സങ്കടമുണ്ട്. വിവാഹ മോചനത്തിന് ശേഷം വ്യക്തി ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുപത് വര്‍ഷം പിന്നിടുന്ന കരിയറില്‍ ഇതുവരെയും ആരോടും മത്സരിക്കാന്‍ ശ്രമിച്ചിട്ടില്ല. സിദ്ധിഖ് ലാല്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിലൂടെ ശക്തമായി തിരിച്ച് വരവിന് ഒരുങ്ങുകയാണ് ദിലീപ്.