തിരുവനന്തപുരം: സംവിധായകന് സച്ചിയുടെ വിയോത്തില്‍ കണ്ണീരിലായിരിക്കുകയാണ് സിനിമാലോകം ഒന്നടങ്കം. പെട്ടന്നുള്ള ഈ വിയോഗം ഒരുപാട് നടീനടന്മാരെ സങ്കടക്കടലില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരിക്കലും മറക്കാനാകാത്ത സഹോദരന്റെ വേര്‍പാട് എന്നാണ് നടന് ദിവീപ് സച്ചിയെക്കുറിച്ച് ഓര്‍ത്തിരിക്കുന്നത്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ
എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു,
എന്ത് പറയാന്‍…
ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര് പാടില് കണ്ണീര് അഞ്ജലികള്‍
അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന് ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന് ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.