തിരുവനന്തപുരം: നടൻ ജഗദീഷ്കുമാർ അരുവിക്കരയിലേ യു.ഡി.എഫ് സ്ഥനാർഥിയാകാൻ രംഗത്ത്. സീറ്റിനായി നടത്തുന്ന കരുനീക്കങ്ങൾ പാതി മനസോടെ ജഗദീഷ് സമ്മതിക്കുന്നു. കോൺഗ്രസിലേ ഗ്രൂപ്പ് വഴക്കുകൾക്കും വോട്ട് ചോർച്ചയ്ക്കും ജഗദീഷിന്റെ സ്ഥനാർഥിത്വം പരിഹാരമാകുമെന്നും കരുതുന്നു. കോൺഗ്രസിനോട് എന്നും കൂറും വിശ്വാസതയും  കാത്തു സൂക്ഷിക്കുന്ന ജഗദീഷ് പഠന കാലത്ത് കെ.എസ്.യുവിലും പ്രവർത്തിക്കുകയും, നേതാവാകുകയും ഒക്കെ ചെയ്തിരുന്നു.

അരുവിക്കരയിലേ തിരഞ്ഞെടുപ്പ് തിയതികളിൽ സിനിമാ തിരക്കുകളിൽ നിന്നും അവധി ചോദിച്ചിരിക്കുകയാണ്‌ നടൻ. ഇനി ഭാഗ്യക്കുറി തനിക്ക് വീണാൽ സിനിമായും അഭിനയവും തടസമാകാതിരിക്കനാണിത്. അരുവിക്കരയിലേ നായർ വിഭാഗ വോട്ടുകൾ ജഗദീഷിലൂടെ പെട്ടിയിൽ വീഴ്ത്താമെന്നും ചില കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടുന്നു.

Loading...

അരുവിക്കരയിൽ രാഷ്ട്രീയമായി ഏറ്റുമുട്ടിയാൽ വിജയിക്കാനുള്ള സാധ്യത് കുറവാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. അഴിമതിയും, അരോപണങ്ങളും സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന ഈ സമയം ഒരു രാഷ്ട്രീയ പോരട്ടം അപകടകരമാകും യു.ഡി.എഫിനും. ജഗദീഷിന്റെ വരവോടെ അഴിമതി കഥകളിൽനിന്നും താല്കാലികമായെങ്കിലും രക്ഷപെടാം എന്നും യു.ഡി.എഫിലെ ചില നേതാക്കൾ വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗദീഷ് മൽസരിക്കാൻ താല്പര്യം പരസ്യമായി പറഞ്ഞിട്ടും കോൺഗ്രസ് സീറ്റ് കൊടുത്തില്ലായിരുന്നു. ഇത്തവണയും നടൻ തുന്നിയ സ്ഥാനാർഥി കുപ്പായം അണിയാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് സമീപ ദിവസങ്ങളിൽ അറിയാം. സ്ഥനാർഥിത്വം ലഭിച്ചാൽ സ്വീകരിക്കുമെന്നും രണ്ടിലൊന്ന് അലോചിക്കില്ലെന്നും ജഗദീഷ് പറഞ്ഞു. യു.ഡി.എഫും, കോൺഗ്രസും എടുക്കുന്ന തീരുമാനത്തേ അംഗീകരിക്കും. സ്ഥാനാർതിത്വം കിട്ടിയില്ലേലും പിണക്കമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ.