ജയനോട് ചെയ്തത് ഇങ്ങിനെ, മൃതദേഹം എത്തിക്കാൻ പോലും സഹായിച്ചില്ല, പണം കൊടുത്തത് നസീർ

ജയൻ എന്ന നടൻ മലയാളികളുടെ വികാരവും അഭിമാനവുമാണ്‌ ഇന്നും. എന്നാൽ അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം ഒന്നു നാട്ടിലൊ എത്തിക്കാൻ ആരും സഹായിച്ചില്ല. പണം ആയിരുന്നു വിഷയം. ആ സമയത്ത് സഹായ കൈ നീട്ടിയത് നമ്മുടെ അന്തരിച്ച അതുല്യനായ നടൻ നസീർ.നസീര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്; വീട്ടിലിരിക്കുന്ന പണം തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ കിടക്കുന്നതും എടുത്തോളൂവെന്ന് നസീര്‍, വെളിപ്പെടുത്തലുമായി മകന്‍പ്രേംനസീറിന്റെ മകന്‍ ഷാനവാസ്.

ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാന്‍ ആരും തയ്യാറായില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറയുന്നു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്.‘ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു. നസീറിന്റെ വലതു കൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്നു. ഫാദറിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യം ഉണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ എന്നോട് ആവശ്യപ്പെട്ടു. അന്ന് തമിഴ്നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു.

ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ യാതൊരു നടപടിയും എടുത്തില്ല. അവര്‍ പണം മുടക്കാന്‍ തയ്യാറായില്ല. ഞാനത് ഫാദറിനോട് വിളിച്ചു പറഞ്ഞു. അദ്ദേഹം പറഞ്ഞു, നീ വീട്ടിലിരിക്കുന്ന പണം എടുക്കൂ എന്നിട്ടും തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ ചെല്ലൂ, എനിക്ക് ജയനെ ഇവിടെ കാണണം. എത്ര പണമായാലും വേണ്ടില്ല ജയന്റെ ബോഡി നാട്ടില്‍ എത്തിക്കണം എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.’ ഷാനവാസ് പറഞ്ഞു.