ഉയരക്കുറവിന്റെ പേരില്‍ നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടു, പക്ഷെ ദൈവം എനിക്കൊപ്പമായിരുന്നു; ജോബി

 

ഉയരക്കുറവിന്റെ പേരില്‍ നിരവധി പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ജോബിയുടെ തുറന്നു പറച്ചില്‍. വീട് ഓര്‍മ്മകളെക്കുറിച്ചു തുറന്നു പറയുന്ന അഭിമുഖത്തിലാണ് ദാരിദ്ര്യവും കഷ്ടപ്പാടും പരിഹാസവും അനുഭവിച്ച പഴയകാലത്തെക്കുറിച്ച് ജോബി പങ്കുവച്ചത്

Loading...

‘സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ മിമിക്രി വേദികളില്‍ സജീവമായിരുന്നു. പിന്നീട് കേരള സര്‍വകലാശാല കലാപ്രതിഭയായി. അതിലൂടെയാണ് സിനിമയിലേക്കുള്ള എന്‍ട്രി ലഭിക്കുന്നത്. ഉയരക്കുറവിന്റെ പേരില്‍ നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീടായിരുന്നു ആദ്യ സിനിമ.

പിന്നീട് ദൂരദര്‍ശന്‍ വന്നതോടെ അതില്‍ ചെയ്ത മിമിക്രി പരിപാടികളും സീരിയലുകളും ഹിറ്റായി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ അഭിനയത്തിന് എനിക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. അതോടെ അന്ന് കളിയാക്കിവര്‍ അഭിനന്ദിക്കാനെത്തി. എന്നെ സംബന്ധിച്ച് ഒരു മധുരപ്രതികാരമായിരുന്നു അത്.’ ജോബി പറഞ്ഞു

വീടുകളുടെ ഓര്‍മ തുടങ്ങുന്നതും ഏറെക്കാലം തുടര്‍ന്നതും വാടകവീടുകളിലൂടെയാണ്. അച്ഛന്‍, അമ്മ, രണ്ടു സഹോദരിമാര്‍. ഇതായിരുന്നു എന്റെ കുടുംബം. നെയ്യാറ്റിന്‍കരയായിരുന്നു അച്ഛന്റെ സ്വദേശം. ഓര്‍മവച്ച കാലംമുതല്‍ ഞങ്ങളോടൊപ്പം അച്ഛന്റെ സഹോദരങ്ങളും കുടുംബവും ഉണ്ടായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിലനിന്ന കുടുംബമായിരുന്നു. അപ്പോഴും എല്ലാവരും ഒരുമിച്ചു താമസിക്കണം എന്ന ആഗ്രഹമായിരുന്നു അച്ഛന്. അങ്ങനെ നെയ്യാറ്റിന്‍കരയുള്ള വാടകവീടായിരുന്നു എന്റെ ആദ്യ വീട്.- ജോബി കൂട്ടിച്ചേര്‍ത്തു