യുവതിയെ ബലാത്സംഗം ചെയ്തു, കിടപ്പറ രംഗങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി, നടന്‍ കരണ്‍ ഒബ്രോയി അറസ്റ്റില്‍

ന്യൂഡല്‍ഹി: തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ നടനും മോഡലുമായ കരണ്‍ അബ്രോയിയെ പോലീസ് അറസ്റ്റ് ചെയ്തു. 2016 മുതല്‍ കരണുമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹവാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. കരണ്‍ ചില സ്വകാര്യ വീഡിയോകള്‍ പകര്‍ത്തുകയും ഇതു പുറത്തുവിടുമെന്ന് കാട്ടി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയകായും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 376 384 വകുപ്പുകള്‍ ചുമത്തി ഒഷിവാര പൊലീസ് കേസെടുത്തിരുന്നു. ‘ജാസി ജെയ്‌സി കോയി നഹിന്‍’, ‘ഇന്‍സൈഡ് എഡ്ജ്’ തുടങ്ങിയ സിനിമകളില്‍ ഒബെറോയി അഭിനയിച്ചിട്ടുണ്ട്. കാറുകളുടെയും ബൈക്കുകളുടെയും ഏതാനും പരസ്യ ചിത്രങ്ങളിലും ഒബെറോയി മോഡലായി അഭിനയിച്ചിട്ടുണ്ട്.

Loading...