താന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല,വിമര്‍ശിക്കുകയുമില്ല ;കൃഷ്ണകുമാര്‍

താന്‍ ഒരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കില്ലെന്നും താന്‍ വിമര്‍ശിക്കാന്‍ ആയിട്ടില്ലെന്നും നടന്‍ കൃഷ്ണകമാര്‍. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ കൃഷ്ണകുമാര്‍ ചോദിച്ച ഒരു ചോദ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കൃഷ്ണകുമാര്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്. രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി അറിയിക്കുന്നതിന്റെ പേരില്‍ സുരേഷ് ഗോപിയും താനും വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ല എന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ചോദ്യം.അച്ഛന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടു എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിവാദത്തിന് കൃഷ്ണകുമാര്‍ നല്‍കിയ പ്രതികരണം വന്ന അഭിമുഖത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന പ്രതികരിച്ചത്.’താനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താര രാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാള്‍ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം” എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നത്.

Loading...