ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം: കങ്കണയ്ക്ക് പിന്തുണയുമായി നടൻ ക്യഷ്ണകുമാർ

തിരുവനന്തപുരം: മഹാരാഷ്ട്രാ സര്‍ക്കാരുമായി പോരാട്ടത്തിലേര്‍പ്പെട്ട നടി കങ്കണയ്ക്ക് പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍ രം​ഗത്ത്. ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം എന്നാണ് കൃഷ്ണകുമാര്‍ കങ്കണയെ വിശേഷിപ്പിച്ചിരിക്കുന്നത്. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം. കങ്കണയോടൊപ്പം എന്നാണ്   പറയുന്നത്.

നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്തുവന്നിരുന്നു. മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. തുടര്‍ന്ന് കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം അനധികൃത നിര്‍മ്മാണമാണെന്നാരോപിച്ച് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

Loading...

കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം