നടന്‍ പൊന്നമ്പലത്തിന്റെ ആരോഗ്യനില ഗുരുതരം;ചികിത്സാ ചിലവ് ഏറ്റെടുത്ത് കമല്‍ഹാസന്‍

തമിഴകത്തിന്റെ പ്രശസ്ത നടനായ പൊന്നമ്പലത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തമിഴിലും മലയാളത്തിലും വില്ലന്‍ വേഷവും ഹാസ്യവേഷങ്ങളും ചെയ്ത് നമ്മുടെയെല്ലാം മനസ്സില്‍ ഇടം നേടിയ താരമായിരുന്നു പൊന്നമ്പലം.ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇപ്പോള്‍ അദ്ദേഹത്തിന് സഹായഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍.കിഡ്നി രോഗ ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ് ഇപ്പോള്‍ നടന്‍.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹായവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. നടന്റെ മക്കളുടെ പഠന ചിലവടക്കം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ കമല്‍ഹാസന്‍.നടന്‍ കമല്‍ഹാസന്റെ ടീം ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. സ്റ്റണ്ട് മാന്‍ ആയി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച പൊന്നമ്പലം കമല്‍ഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങള്‍’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത് .

Loading...

വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്ത് പൊന്നമ്പലം ശ്രദ്ധേയനായത്. രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ നിരവധി സിനിമകളിലും പൊന്നമ്പലം വില്ലനായി വേഷമിട്ടിട്ടുണ്ട്. ഒപ്പം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സൂപ്പര്‍ ഹിറ്റായി മാറിയ ജയം രവി ചിത്രം ‘കോമാളി’ ആണ് അവസാനമായി വേഷമിട്ട ചിത്രം. കമല്‍ഹാസന്‍ അവതരിപ്പിച്ച തമിഴ് പ്രോഗ്രാം ‘ബിഗ് ബോസ്’ സീസണ്‍ 2വിലും പൊന്നമ്ബല്‍ മത്സരാര്‍ഥിയായി എത്തിയിരുന്നു.