ആരോഗ്യനില മോശം; നടൻ സത്യരാജ് ആശുപത്രിയിൽ

ചെന്നൈ: ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിലെ ‘കട്ടപ്പ’ ആയി അഭിനയിച്ച നടൻ സത്യരാജ് ആശുപത്രിയിൽ. കൊറോണ ബാധിച്ചതോടെ താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സത്യരാജിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സത്യരാജിന്റെ ആരോഗ്യനിലയെ കുറിച്ച് ഇനിയും വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഗുരുതരമായ കൊറോണ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സത്യരാജിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആരാധകർ ഒന്നടംങ്കം പ്രാർത്ഥനയിലാണ്.

Loading...