അന്തരിച്ച വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് ശിവകാര്‍ത്തികേയന്‍,അഭിനന്ദന പ്രവാഹം

അന്തരിച്ച വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചിലവ് ഏറ്റെടുത്ത് നടന്‍ ശിവ കാര്‍ത്തികേയന്‍. ഇതോടെ താരത്തിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം. താരത്തിനെ അഭിനന്ദിച്ചും കൈയടിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഒപ്പം താരത്തിന്റെ നല്ല മനസ്സിന് നന്ദി പറയുക കൂടിയാണ് ആരാധകര്‍. ഇന്നലെ ഹാസ്യ താരമായ വടിവേല്‍ ബാലാജി മരിച്ചത്. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം. നടന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് ശിവകാര്‍ത്തികേയന്‍ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുകയാണെന്ന കാര്യം അറിയിച്ചത്.

വമ്പൻ ഹിറ്റായി മാറിയ . പ്രമുഖ റിയാലിറ്റി ഷോയായ അദ് ഇത് യേദിലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. അന്നു മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ സിനിമാതാരങ്ങളായ വിജയ് സേതുപതി, റോബോ ശങ്കര്‍, ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വടിവേല്‍ ബാലാജിയുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നത് വാർത്തയായിരുന്നു.

Loading...

അപ്രതീക്ഷിതമായി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് ബാലാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ ബാലാജി 15 ദിവസം ചികിത്സിച്ചു. ആശുപത്രി ചിലവ് താങ്ങാന്‍ സാധിക്കാതെയായതോടെ അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് താരം മരണമടഞ്ഞത്.