മദ്യപിച്ച് നടുറോഡില്‍ കിടന്ന് നടന്‍ സുധീര്‍ തല്ലുണ്ടാക്കിയെന്ന സംഭവത്തില്‍ ട്വിസ്റ്റ്, തല്ല് കിട്ടിയത് സുധീറിനും അനിയനും, സത്യാവസ്ഥ അറിഞ്ഞാല്‍ ഞെട്ടും

കഴിഞ്ഞ ദിവസമാണ് നടന്‍ സുധീര്‍ നടുറോഡില്‍ സിനിമാസ്‌റ്റൈലില്‍ സംഘട്ടനം നടത്തിയെന്ന വാര്‍ത്ത പുറത്തെത്തിയത്. ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്ത തരത്തില്‍ വീഡിയോ പുറത്തെത്തിയത്. പൊലീസ് എത്തിയാണ് നടനെയും സംഘത്തെയും പിടിച്ചുമാറ്റിയത്. സംഭവത്തെക്കുറിച്ച് സുധീറിന് പറയാനുള്ളത് ഇങ്ങനെയാണ്.

ഞാന്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നാണ് വാര്‍ത്ത. എന്റെ അമ്മ സത്യം, ഞാന്‍ മദ്യപിക്കാറില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ബോഡി ബില്‍ഡിങ്ങില്‍ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മദ്യപിക്കാത്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ല. ഞങ്ങള്‍ ബാറില്‍ പോയതല്ല. എസ്.എല്‍ പുരത്ത് ഒരു സുഹൃത്തിന്റെ ഹോട്ടലില്‍ പോയതാണ്. അതിന്റെ പുറകില്‍ ഒരു ബാറുണ്ട്. ഞങ്ങള്‍ ആലപ്പുഴയില്‍ ഒരു ചടങ്ങിന് പോകുന്ന വഴിയായിരുന്നു. സുഹൃത്തിനെ കണ്ടിട്ട് തിരികെ ഇറങ്ങിയപ്പോള്‍ ബാറില്‍ നിന്നും ആളുകള്‍ പുറത്ത് വരുന്നുണ്ടായിരുന്നു. വണ്ടിയുടെ മുന്നില്‍ നിന്ന് മാറാനായി ഹോണ്‍ അടിച്ചു. ഇത് ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എറണാകുളം രജിസ്‌ട്രേഷനുള്ള ആഡംബര വാഹനം കണ്ടതോടെ ഇവിടെ വന്ന് തിണ്ണമിടുക്ക് കാണിക്കേണ്ട എന്നു പറഞ്ഞ് അയാള്‍ ബോണറ്റില്‍ ആഞ്ഞിടിച്ചു.

Loading...

എന്റെ സുഹൃത്ത് മനോജാണ് വണ്ടിയോടിച്ചിരുന്നത്. ഇതുകണ്ടിട്ട് മനോജ് ഇറങ്ങി ചോദ്യം ചെയ്തു. ഇത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മനോജിനെ പിടിച്ച് തള്ളി വണ്ടിയില്‍ ചവിട്ടി. ഉന്തും തള്ളുമായതോടെ എന്റെ സഹോദരനും കാറില്‍ നിന്ന് ഇറങ്ങി. അവനെ നാട്ടുകാരും ഈ പ്രശ്‌നമുണ്ടാക്കിയവനും ചേര്‍ന്ന് ഇടിച്ചു. വിഡിയോയില്‍ വെള്ള മുണ്ടുടുത്ത് നില്‍ക്കുന്നയാളാണ് അനിയന്‍. അനിയനെ തൊട്ടത് എനിക്ക് സഹിച്ചില്ല. എന്ത് നടനാണെങ്കിലും കൂടപ്പിറപ്പിനെ തല്ലുന്നത് എങ്ങനെ കണ്ടുനില്‍ക്കും. ഞാനും ഇറങ്ങി ഇടിച്ചു. ഇടിയുടെ ഇടയ്ക്ക് എന്റെ കൈ കൊണ്ട് ഒരാളുടെ മൂക്കില്‍ നിന്നും ചോരവന്നു. എന്റെ നെഞ്ചത്തും ഇടികൊണ്ടു. അപ്പോഴേക്കും പൊലീസ് എത്തി ഇടപെട്ടു.

ഞാനൊരു നടനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ സംഭവമായത്. ആരൊക്കെയോ ഫോട്ടോയും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ സാധാരണ സംഭവമായി ഒതുങ്ങിപ്പോകുമായിരുന്നു. ഏതായാലും ഞാന്‍ ഇനി ഇത് വിടാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ സഹോദരനും പരുക്കുണ്ട്. ഇങ്ങോട്ട് വന്ന് വഴക്കുണ്ടാക്കിയതാണ്. ഞാന്‍ മരാരിക്കുളം സ്വദേശിയാണ് എറണാകുളത്തേക്ക് താമസം മാറ്റിയിട്ട് പത്തുപതിനഞ്ച് വര്‍ഷമായിട്ടേയുള്ളൂ. എന്റെ നാട്ടില്‍വെച്ച് എനിക്ക് നേരെ ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഒതുക്കി തീര്‍ക്കേണ്ട ആവശ്യമെന്താണ് സുധീര്‍ പറയുന്നു.

 

നടൻ സുധീറിനും പറയാനുണ്ട് എല്ലാം വിശദമായിത്തന്നെ, സ്വന്തം കൂടപ്പിറപ്പിനെ കാരണമില്ലാതെ അവർ തല്ലി ചതക്കുമ്പോൾ ഏതൊരാളും ചെയ്യുന്നപോലെ പ്രതികരിച്ചു. ആ രാത്രിയിലെ സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ് വീഡിയോ കാണാം,അറിയാം….

Gepostet von Variety Media am Dienstag, 19. März 2019