ആരുടെയും കനിവിന് കാത്ത് നില്‍ക്കാതെ തവസി വിടപറഞ്ഞു

ആരുടെയും സഹായത്തിനും കാരുണ്യത്തിനും കാത്ത് നില്‍ക്കാതെ തമിഴ് സിനിമ താരം തവസി വിടപറഞ്ഞു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അദ്ദേഹം. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രോഗം ബാധിച്ച് ദുരിതത്തിലായി ചികിത്സയ്ക്ക് പോലും പണമില്ലാതെ തവസി സിനിമ ലോകത്തോടും സഹപ്രവര്‍ത്തകരോടും സഹായം അഭ്യര്‍ത്ഥിച്ച് പങ്കുവെച്ച വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയകളില്‍ എത്തിയത്.

വീഡിയോ പുറത്തെത്തിയതിന് പിന്നാലെ രജനീകാന്ത് അടക്കമുള്ള പ്രമുഖ താരങ്ങള്‍ സഹായം വാാഗ്ദാനം നല്‍കിയിരുന്നു. തമിഴ് സിനിമകളില്‍ കോമഡി, നെഗറ്റീവ് വേഷങ്ങളിലൂടെയാണ് തവസി ശ്രദ്ധേയനായത്. കാന്‍സര്‍ രോഗം അദ്ദേഹത്തെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാക്കിയിരുന്നു. ശിവകാര്‍ത്തിയേകന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

Loading...