സഹോദരി മാപ്പ്, ഒടുവിൽ മാധ്യമപ്രവർത്തകയോട് ക്ഷമാപണം നടത്തി നടൻ വിനായകൻ

നവ്യാ നായർ നായികയായി എത്തിയ ചിത്രം ഒരുത്തിയുടെ പ്രചാരണ പരിപാടികൾക്കിടെ നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിമർശനങ്ങൾക്കിടെ വച്ചിരുന്നു. സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനമാണ് വിനായകന് എതിരെ ഉയർന്നിരുന്നത്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകയോട് ക്ഷമാപണം നടത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് വിനായകൻ.

‘എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് വേറെ ആർക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ഇനിയും ചോദിക്കും.ഇതാണോ നിങ്ങൾ പറഞ്ഞ മീ ടൂ? ഇതല്ലെങ്കിൽ എന്താണ് നിങ്ങൾ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. വിനായകൻറെ വികലമായ കാഴ്ചപാട് എന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ നടൻറെ മാപ്പുപറച്ചിൽ.

Loading...