Entertainment

ഒടുവില്‍ വിശാല്‍ വെളിപ്പെടുത്തി: അതെ, ഞങ്ങള്‍ പ്രണയത്തിലാണ്, വിവാഹം ഉടന്‍ ഉണ്ടാകും

ചെന്നൈ: ഒടുവില്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ വിശാല്‍. വിവാഹ വാര്‍ത്തയെ സംബന്ധിച്ച് ദിവസങ്ങളായി അഭ്യുഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ഒടുവില്‍ വിശാലിന്റെ തന്നെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.

ഹൈദരാബാദ് സ്വദേശിയായ അനീഷ എന്ന പെണ്‍കുട്ടിയാണ് വിശാലിന്റെ പ്രണയിനി. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, വെള്ളിയാഴ്ച ഇരു കുടുംബങ.ങളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും വിശാല്‍ വ്യക്തമാക്കി. വിവാഹ തിയതി ഫെബ്രുവരി രണ്ടിനു ശേഷം ഉണ്ടാകുമെന്നും, ഔദ്യോഗികമായി തിയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും നടന്‍ പറഞ്ഞു.

വിശാലിന്റെ ഭാവി വധു ഹൈദരാബാദുകാരിയാണെന്ന വാര്‍ത്ത അദേഹത്തിന്റെ പിതാവ് ജി.കെ. റെഡ്ഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. അതിനിടയില്‍ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്ത നിരസിച്ച് രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് നടന്റെ വെളിപ്പെടുത്തല്‍.

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. തമിഴ് ഫിലിം പ്രൊഡൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പദ്മജയുടെയും മകളാണ് അനീഷ.

Related posts

എന്റെ മകളുടെ വിവാഹം നടക്കാതെ പോകേണ്ടതാണ് ; എന്നാല്‍ മോഹന്‍ലാല്‍ കാരണമാണ് അത് നടന്നത് ;നടി ശാന്തകുമാരി

അല്ലു അര്‍ജുന്‍ സിനിമയെ വിമര്‍ശിച്ചു; അപര്‍ണ്ണാ പ്രശാന്തിക്ക് വധഭീഷണി; തെറിയഭിഷേകം തുടരുന്നു

ദീലിപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയമില്ലാത്ത രീതിയിൽ തീവെട്ടിക്കൊള്ളയെന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രചരണം

pravasishabdam news

സോഷ്യല്‍മീഡിയ കണ്ടെത്തി, ഗോപീസുന്ദറിന്റെ അടുത്ത ഗായകനെ!; വൈറലാകുന്നു രാകേഷിന്റെ ആലാപനം…

subeditor12

നടന്‍ ഭീമന്‍ രഘുവിന് പോലീസ് കേസ്

subeditor

ശ്വേതാ മേനോന്‍ പുരുഷവേഷത്തിലെത്തുന്നു.

subeditor

‘പ്രേമ’ത്തിനു പിന്തുണയുമായി മമ്മൂട്ടി.

subeditor

എന്റെ ഭര്‍ത്താവാകുന്നയാള്‍ക്ക് ഈ യോഗ്യതകള്‍ വേണം- മാനുഷി ചില്ലര്‍

subeditor12

ക്യാമറയിൽ നോക്കുന്ന കാവ്യയെ തുറിച്ചു നോക്കീ ദിലീപ്; താരദമ്പതികളുടെ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

main desk

താരസംഘടനയുടെ കൈനീട്ടത്തെ ഔദാര്യമായല്ല സ്‌നേഹസ്പര്‍ശമായിട്ടാണ് ഞങ്ങള്‍ കാണുന്നത് ; കമലിനെതിരെ പരാതിയുമായി മുതിര്‍ന്ന സിനിമാ താരങ്ങള്‍

എ ആർ റഹ്മാന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി.

subeditor

ആവോളം ആസ്വദിച്ചു… വേണ്ടുവോളം കിട്ടി; മദ്യപാനവും മരുന്നടിയും നിര്‍ത്തി: ഷൈന്‍ ടോം ചാക്കോ

subeditor