വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നു

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഇതിന് മുന്‍പ് വിഷ്ണുവിന്റെ വിവാഹത്തെ കുറിച്ച്‌ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. ഇതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്.

2003 മുതല് മലയാള സിനിമാരംഗത്തുള്ള വിഷ്ണു സിബി മലയില് സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2015ല് അമര് അക്ബര് ആന്തോണി എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കിയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില് നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി

Loading...

ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 203 മുതല്‍ അഭിനയ രംഗത്തുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരക്കഥ ഒരുക്കി സിനിമ ഹിറ്റാക്കിയതോടെയാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.

ശിക്കാരി ശംഭു, വികടകുമാരന് നിത്യഹരിത നായകന് തുടങ്ങിയ ചിത്രങ്ങളില് പ്രധാന വേഷങ്ങളിലെത്തി. മോഹന്ലാല് നായകനാകുന്ന എന്ന ചിത്രമാണ് തിയേറ്ററില് എത്താനുള്ളത്.

സ്‌കൂൾ കലോത്സവങ്ങളിലെ മിമിക്രി വേദികളിൽ നിന്നു സിനിമയിലെത്തിയ കലാകാരനാണ് അദ്ദേഹം. സ്‌ക്രിപ്റ്റുമായി വന്നു സിനിമയിലെ നായകനായ അപൂർവതയുണ്ട് വിഷ്ണുവിന്റെ സിനിമാജീവിതത്തിന്.