സായി പല്ലവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെന്ന് യുവതാരം

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ തെന്നിന്ത്യ ഒന്നാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം തെലുങ്കില്‍ ചെയ്ത ഫിദ എന്ന ചിത്രം നടിയുടെകരിയറില്‍ വന്‍ വഴിത്തിരിവായിരുന്നു. അഭിനയവും ഡാന്‍സും കൊണ്ട് ഭാനുമതി എന്ന കഥാപാത്രമായി ചിത്രത്തില്‍ സായി പല്ലവി തിളങ്ങി.

ഫിദയില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

Loading...

അഭിമുഖത്തില്‍ അവതാരികയായി എത്തിയ ലക്ഷ്മി മഞ്ജു സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്‌ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്ന് ചോദിച്ചു. ഇതിന് മറുപടിയായി സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന്‍ തുറന്നുപറഞ്ഞത്. ഫിദ നായികയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നതായി വരുണ്‍ തേജ വെളിപ്പെടുത്തി.