ഉള്ളി കഴിക്കരുത്, മാംസാഹാരം കഴിക്കാന്‍ പാടില്ല; വരനുവേണ്ട നിബന്ധനകള്‍ പങ്കുവച്ച് യുവനടി

സമൂഹ മാധ്യമങ്ങളിലൂടെ വരനെ തേടുകയാണ് നടി ആദാ ശര്‍മ. വിവിധ തരത്തിലുള്ള സങ്കല്‍പ്പങ്ങളാണ് വരനെക്കുറിച്ച്‌ നടിയ്ക്കുള്ളത്. ഇത് ഒത്തുവരുന്ന വരനെ മാത്രമേ വിവാഹം ചെയ്യൂവെന്നാണ് നടി പറയുന്നത്. ഇത് സംബന്ധിച്ച നടിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പക്ഷേ അത്ര എളുപ്പമല്ല ആദയുടെ ഭര്‍ത്താവാകാന്‍. അതിന് ചില നിബന്ധനകളൊക്കെയുണ്ട്. തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ തനിക്ക് വിളമ്ബിത്തരണം എന്നുള്‍പ്പടെ നിരവധി നിബന്ധനങ്ങളാണുള്ളത്. ജാതിയും മതവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവുമൊന്നും താരത്തിന് പ്രശ്നമല്ല. പക്ഷേ മദ്യപിക്കുകയോ മാംസ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ദിവസവും ഷേവ് ചെയ്യുകയും വേണം.

Loading...

ആവശ്യമുണ്ട്; വരന്‍ ഉള്ളികഴിക്കാന്‍ പാടില്ല. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം, നീന്താനുള്ള കഴിവ് അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. വീടിനുള്ളില്‍ ജീന്‍സ് ധരിക്കാം. എന്നാല്‍ പുറത്ത് പരമ്ബരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും. എന്നാല്‍ വീടിനുള്ളിലോ വീട്ടുവളപ്പിലോ മദ്യപിക്കുകയോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം.’ ആദാ കുറിച്ചു. എന്നാല്‍ അതിന് പിന്നാലെയാണ് നടിയുടെ കളി പുറത്തുവന്നത്. 2014 ഓഗസ്റ്റ് വരെ അപേക്ഷിക്കാന്‍ പറ്റുകയൊള്ളൂ എന്നാണ് എഴുതിയിരിക്കുന്നത്.