അയാള്‍ തന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു, വെളിപ്പെടുത്തലുകളുമായി നടി

ടിവി ഷോകളിലൂടെ ശ്രദ്ധേയയായ താരം സുര്‍വീണ്‍ ചൗളയുടെ പുതിയ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചയായിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ചില കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചായിരുന്നു കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുള്ള നടിയുടെ വെളിപ്പെടുത്തല്‍. ഈയടുത്താണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തിരുന്നു.

ബോളിവുഡില്‍ നിന്ന് രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് മൂന്ന് തവണയും താന്‍ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് സുര്‍വീണ്‍ പറയുന്നത്. തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാധയായി പെരുമാറിയതായി താരം പറയുന്നു. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു എന്നാണ് സുര്‍വീണ്‍ പറയുന്നത്. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് സുര്‍വീണ്‍ ചെയ്തത്. ആ സിനിമയും പിന്നീട് നടന്നില്ല.

Loading...

മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന്‍ സുര്‍വീണിനോട് തന്റെ ശരീരത്തിന്റെ അളവുകള്‍ അറിയണം എന്നായിരുന്നു ആവശ്യപ്പെട്ടത്. തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ ചിത്രത്തില്‍ അഭിനയിക്കാതിരിക്കുകയും തന്നെയാണ് സുര്‍വീണ്‍ ഇവിടെയും ചെയ്തത്.

ബോളിവുഡില്‍ നിന്നും സുര്‍വീണിന് വളരെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. അത് രണ്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതാണെന്നും താരം വ്യക്തമാക്കി. ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി താരം പറുന്നു. ‘അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്’ സുര്‍വീണ്‍ പറയുന്നു.

ഇതിനെല്ലാം പുറമെ, താന്‍ ഭീകരമായ ബോഡിഷേമിങ്ങിനും ഇരയായിട്ടുണ്ടെന്ന് സുര്‍വീണ്‍ തുറന്ന് പറഞ്ഞു. തനിക്ക് തടി കൂടുതലാണെന്നും കുറയ്ക്കണമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ആ സമയത്ത് തന്റെ ഭാരം വെറും 56 കിലോ മാത്രമായിരുന്നെന്ന് നടി പറയുന്നു.