സോഷ്യല്‍ മീഡിയയില്‍ രസകരമായ പോസ്റ്റുകള്‍ പങ്കു വെച്ചിരിക്കുകയാണ് നടി അനുശ്രീ. സുഹൃത്തുക്കള്‍ക്കൊപ്പം കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറിയിരിക്കുന്ന ഫോട്ടോകളാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രസകരമായ കുറിപ്പും അനുശ്രീ ഈ ഫോട്ടോയ്ക്ക് ഇട്ടിട്ടുണ്ട്.
‘അവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്.പക്ഷെ ഞങ്ങള്‍ അവളെ ഞങ്ങളുടെ സ്വന്തം കറുത്ത പൊന്ന് എന്നാണ് വിളിക്കുക.ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതി. ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ.’-അനുശ്രീ കുറിച്ചു.
Loading...