നടി അനുശ്രീ വിവാഹിതയായി; ക്യാമറാമാന്‍ വിഷ്ണു വരന്‍

ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ നടി അനുശ്രീ വിവാഹിതയായി. ബാലതാരമായി എത്തിയ താരം പിന്നീട് ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് വരന്‍. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആണ്.

ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.

Loading...