നടിയെ ആക്രമിച്ച കേസ്; ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹജരാകണമെന്നാണ് നോട്ടീസ്. മുമ്പ് കേസുമായി ബന്ധപ്പെട്ട് ഷോണിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

തുടര്‍ന്ന് ഷോണിന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നടന്‍ ദിലീപിന് നല്‍കിയതായി ഷോണ്‍ സമ്മതിച്ചിരുന്നു. ഷോണ്‍ ദിലീപിന്റെ സഹോദരന് അയച്ച ചില സന്ദേശങ്ങളാണ് കേസിലേക്ക് നയിച്ചത്. അതിജീവിതയെ അപമാനിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതിലെ ചാറ്റ് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണ സംഘം പറയുന്നു.

Loading...

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചതാണെന്നാണ് ഷോണ്‍ പറയുന്നത്. 219ല്‍ നഷ്ടപ്പെട്ട ഫോണ്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ ചോദിക്കുന്നതെന്നാണ് ഷോണ്‍ പറയുന്നത്. ഫോണ്‍കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോട്ടയം എസ്പിക്ക് പരാതി നല്‍കിയിരുന്നു.