എറണാകുളത്ത് പിടിയിലായ നടി മയക്കുമരുന്നിന്റെ അടിമ; പലയുവതാരങ്ങളെയും പ്രേരിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: എറണാകുളത്ത് 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച് രണ്ടു മാസം കഴിയുമ്പോഴാണ് ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നിലൊന്നുമായി സീരിയല്‍ നടി പിടിയിലാകുന്നത്. തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവാണ് കൊച്ചിയില്‍ പിടിയിലായത്. നടിയുടെ ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും പിടികൂടി. ഇവരില്‍ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.

അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കാക്കനാടുള്ള നടിയുടെ ഫ്‌ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.

Loading...

അതേസമയം സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ച് അടിമയായ അശ്വതി സഹപ്രവര്‍ത്തകരെയും ഇതിന് പ്രേരിപ്പിച്ചിരുന്നുവെന്നും വിവരം പുറത്തെത്തുന്നുണ്ട്. പലയുവതാരങ്ങളെയും അശ്വതി സമീപിച്ചിരുന്നു. ചലച്ചിത്രമേഘലയുമായി അടുത്ത വൃത്തങ്ങളാണ് ഈ സൂചന നല്‍കിയത്. പല യുവതാരങ്ങള്‍ അശ്വതിയുടെ ചതിക്കുഴിയില്‍ വീണിട്ടുണ്ടെന്നും വിവരമുണ്ട്.