നടിയെ ആക്രമിച്ച കേസ്, പ്രദീപ് കുമാർ ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ മുന്‍ ഓഫീസ് സെക്രട്ടറിയെ ബേക്കൽ പൊലീസ് ആറ് മണിക്കൂർ ചോദ്യം ചെയ്‍തു.

പ്രദീപ് കുമാർ ചോദ്യങ്ങളോട് ഒന്നും സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.രാവിലെ പത്തുമണിയോടെ പ്രദീപ് കുമാറിനെ തെളിവെടുപ്പിനായി കൊല്ലത്തേക്ക് കൊണ്ടുപോകുവാൻ തീരുമാനിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ ഇന്ന് യാത്ര ഒഴിവാക്കി

Loading...

ആരുടെ നിർദ്ദേശ പ്രകാരമാണ് കാസർകോടെത്തിയത്, ഭീഷണി കോൾ വിളിക്കാൻ ഉപയോഗിച്ച സിംകാർഡ് ഫോൺ തുടങ്ങിയവ എവിടെ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രതി മറുപടി പറഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞാണ് റിമാൻഡിലായിരുന്ന പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ഹൊസ്ദുർഗ് കോടതി ഉത്തരവിട്ടത്.