കേരളത്തിലെ പുകില്‍ അവസാനിക്കും മുമ്പ് കല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണ ശ്രമം

കൊല്‍ക്കത്ത: കേരളത്തില്‍ ഒരു നടിക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നെ കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണ ശ്രമം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മൂവര്‍സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. കൊല്‍ക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന മൂന്നുപേര്‍ കാഞ്ചന സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും താക്കോല്‍ ഊരിയെടുത്ത ശേഷം അവരെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് കാഞ്ചന നല്‍കിയ പരാതിയില്‍ പറയുന്നത്.

Loading...

ഷൂട്ടിങിനു ശേഷം ബെഹ്ലയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം. കാഞ്ചനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ ആള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.