നടിയെ ആക്രമിച്ചക്കേസ് :രാജുജോസഫ് അറസ്റ്റില്‍ ;മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ കൊണ്ടു പോയ കാര്‍ കസ്റ്റഡിയിലെടുത്തു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നു.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്റെ ജൂനിയര്‍ രാജുജോസഫിനെ അറസ്റ്റ് ചെയ്തു. രാവിലെ ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കളേയും, ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധു വാര്യരേരയും വിളിച്ചു വരുത്തി ചേദ്യം ചെയ്തിരുന്നു.

ദിലീപിന്റെയും കാവ്യ മാധവന്റെയും മഞ്ജു വാര്യരുടെയും ബന്ധുക്കളെ ചോദ്യം ചെയ്തതിന് ശേഷമാണ് അഭിഭാഷകന്‍ രാജു ജോസഫ് ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി.പോലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പോലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.

Loading...

ആലുവ പോലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മെമ്മറി കാര്‍ഡ് ജൂനിയറിന്റെ കൈവശം കൊടുത്തിരുന്നെന്നും അയാള്‍ ഇത് നശിപ്പിക്കുകയായിരുന്നെന്നും നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

പ്രതീഷ് ചാക്കോ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആദ്യം ഒരു തവണ രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അദ്ദേഹത്തെ വിളിപ്പിക്കുന്നത്.തമിഴ്‌നാട് തൂത്തുക്കുടി രജിസ്‌ട്രേഷനിലുള്ള TN 69 J 9169 എന്ന നമ്പറിലുള്ള വാഹനത്തിലാണ് രാജു ജോസഫ് മറ്റൊരു അഭിഭാഷകനൊപ്പം എത്തിയത്.നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തില്‍.