നടിയെ ആക്രമിച്ച കേസ് ; സാക്ഷി വിസ്താരം ഏപ്രില്‍ ഏഴ് വരെ നിര്‍ത്തിവെക്കും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രില്‍ ഏഴ് വരെ നിര്‍ത്തിവെക്കും . കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കോടതികള്‍ നടപടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 7 വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത് .

അതേസമയം, കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം എറണാകുളം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു .

Loading...