ഹാസ്യതാരം ഭാര്‍തിസിങ്ങിനെ എന്‍സിബി അറസ്റ്റ് ചെയ്തു

മുംബൈ: ലഹരി മരുന്ന് കൈവശം വെച്ചതിന് ഹാസ്യ നടി ഭാര്‍തി സിംഗിനെ എന്‍സിബി അറസ്റ്റ് ചെയ്തു. 86.5 ഗ്രാം കഞ്ചാവും എന്‍സിബി ഭാര്‍തി സിംഗിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. ഭാര്‍തി സിംഗിന്റെ ഭര്‍ത്താവ് ഹര്‍ഷ ലിംബാച്ചയെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതതയുണ്ട്.ഭാർതി സിംഗിന്റെ വസതിയും ഓഫീസിലുമെല്ലാം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു.

ഭാർതിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻസിബിയുടെ റെയ്ഡ്. പിന്നീട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.പല പ്രമുഖ താരങ്ങൾക്കും ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എൻസിബി കണ്ടെത്തിയിരിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി സിനിമാ പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് തുടരുകയാണ്.ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങൾക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

Loading...