താരസംഘടനാ തെരഞ്ഞെടുപ്പ്; എതിർസ്ഥാനാർത്ഥിയായ നടി നടനെ കടിച്ചു

താരസംഘടനാ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ നടന് നടിയുടെ കടിയേറ്റു. ഹൈദരാബാദിലാണ് സംഭവം നടന്നത്.തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെയാണ്സംഭവം നടന്നത്. വോട്ട് ചെയ്യാൻ ക്യൂ നിൽക്കവെയാണ് സംഭവം. ക്യൂ നിൽക്കവെ നടി ഹേമ, നടൻ ശിവ ബാലാജിയെ കടിച്ചു. ഇതോടെയാണ് പ്രശ്നം വഷളായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങൾ തമ്മിലായിരുന്നു തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിൻ്റെ പാനലിൽ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചിരുന്നു.

നടൻ ശിവ ബാലാജി വിഷ്ണു മാഞ്ചുവിൻ്റെ പാനലിൽ നിന്നും ട്രാഷറർ സ്ഥാനത്തേക്കും മൽസരിച്ചു.വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്ബോൾ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്ബോൾ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിൻ്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.തിരഞ്ഞെടുപ്പിൽ വിഷ്ണു മാഞ്ചു ജയിക്കുകയും മായുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രകാശ് രാജ് സംഘടനയിൽ നിന്ന് രാജിവച്ച്‌ പുറത്തുപോയി. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ് സംഘടനയിൽ പ്രാദേശികവാദം ശക്തമാണെന്നും ആരോപിച്ചു.

Loading...