നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. സമയം നീട്ടി നല്‍കണമെന്ന പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. ജസ്റ്റിസ് ഖാന്‍വില്‍ഖറിന്റെ ബെഞ്ചാണ് കൂടുതല്‍ സമയം അനുവദിച്ചത്.പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യൂഷര്‍ ഹാജരാവത്തതും കാരണമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നായിരുന്നു വിചാരണ കോടതി ജഡ്ജി സുപ്രിംകോടതിയെ അറിയിച്ചത്. അതേ സമയം ഇനി കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.