നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി പക്ഷപാതപരമായും ശത്രുതാപരമായും പെരുമാറുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിനിരയായ നടി കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും പ്രോസിക്യൂഷനും നിലപാടെടുത്തു.

തന്നെ സമ്മർദ്ദത്തിലാക്കാനും അപമാനിക്കാനും വിസ്താരത്തിനിടെ ശ്രമം നടന്നുവെന്ന് നടിയും ഹൈക്കോടതിയെ അറിയിച്ചു.തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്‍റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.ഹർജി പരിഗണിച്ച കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ യുടെ കാലാവധി ഇന്ന് അവസാനിക്കും

Loading...