ഇരയായ നടിക്കും, മഞ്ജുവാര്യർക്കും, കാവ്യക്കും വൻ ഭൂമി ഇടപാടുകൾ, ആലുവയിൽ നിരവധി പ്ലോട്ടുകൾ

കൊച്ചി: അന്വേഷണം മുറുകുമ്പോൾ അടിത്തട്ടിലേ വിഷയം ബിനാമി ഇടപാടും. കോടികളുടെ കള്ള പണം ഒളിപ്പിക്കാനുള്ള ഭൂമി ഇടപാടുകളും. ഇരയായ നടിയും, മഞ്ജു വാര്യറും, കാവ്യ മാധവനും ചേർന്ന് നിരവധി പ്ലോട്ടുകളാണ്‌ കൊച്ചിയിലും, ആലുവയിലും സ്വന്തമാക്കിയത്. ദിലീപിന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ഈ നടിമാർ നല്ല സുഹൃത്തുക്കൾ ആയിരുന്നപ്പോൾ വാങ്ങിയ ഭൂമിയായിരുന്നു ഇതൊക്കെ. ഇതിൽ അക്രമിക്കപ്പെട്ട നടിയുടെ ഇടപാടുകളും സാമ്പത്തിക ഉറവിടവും ബിനാമിയായിരുന്നു. കേസിൽ ഇപ്പോൾ ആരോപണ വിധേയനായ നടന്റെ കണക്കില്ലാത്ത പണം ഒളിപ്പിക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു ബിനാമി സ്വത്തിടപാട്‌. നടന്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരും നിലവിലെ ഭാര്യ കാവ്യാമാധവനും ആക്രമിക്കപ്പെട്ട നടിയും ചേര്‍ന്ന് നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.  ചെങ്ങമനാട് വില്ലേജിലെ ചുങ്കത്തെ രണ്ടേക്കറോളം വരുന്ന സ്ഥലവും എടത്തല പഞ്ചായത്തില്‍ പാര്‍പ്പിട സമുച്ചയത്തിനുവേണ്ടി വാങ്ങിയ ഏക്കര്‍ കണക്കിന് ഭൂമിയിലും ആക്രമണത്തിന് ഇരയായ നടിക്ക് പങ്കാളിത്തം ഉണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പില്‍ നിന്ന് പോലീസ് രേഖകള്‍ ശേഖരിച്ചുവരികയാണ്. ആദ്യ ഭാര്യയുമായി അകല്‍ച്ച തുടങ്ങിയതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

Loading...

ഇതിന് പ്രധാന കാരണം വസ്തുവുമായി ബന്ധപ്പെട്ട അവകാശം ഒഴിയുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് മംഗളം പത്രവും റിപോർട്ട് ചെയ്തു. ഭൂമിഇടപാടുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സഘം.

ദിലീപിന്റെ ബിനാമി സ്വത്തുക്കൾ വിട്ടുനല്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. മാത്രമല്ല ഇക്കാര്യത്തിൽ മഞ്ജു വാര്യറും, അക്രമിക്കപ്പെട്ട നടിയും ഒരേ അഭിപ്രായക്കാരും യോജിച്ച് തീരുമാനം എടുത്തുമായിരുന്നു പോയിരുന്നത്. കാവ്യയുടേയും ദിലീപിന്റേയും വൻ തുകയും, ഭൂമിയിലുള്ള അവകാശവും അനക്കാനാവാതെ കുരുക്കിയിട്ടതിൽ ഈ 4പേർക്കുമിടയിൽ വളരെ നാളുകളായി ആശയ കുഴപ്പവും വൈരാഗ്യവും പുകയുകയായിരുന്നു.