Crime Top Stories

നടനെ ജയിലിലാക്കിയ നടിക്ക് മലയാള സിനിമയിൽ അയിത്തം; തിരിച്ചുവരവ് തടയാൻ ഗൂഡ നീക്കവുമായി സിനിമാ മാഫിയ

കൊച്ചി: തിരിച്ചുവരവ് ആഘോഷമാക്കിയ നടിയെ മലയാള സിനിമയിൽ അയിത്തം കൽപ്പിക്കാൻ അണിയറ നീക്കം. സിനിമാ ലോകത്തെ ഞെട്ടിച്ച പീഡനക്കേസിലെ ഇരയ്ക്കെതിരെയാണ് വീണ്ടും മലയാള സിനിമയിൽ നീക്കം നടക്കുന്നത്. മലയാള സിനിമയെ കൈപ്പിടിയിലൊതുക്കിയ നടനെ പീഡനക്കേസിൽ ജയിലിലാക്കിയതോടെയാണ് നടിയെ മലയാള സിനിമ പുറത്താക്കുന്നത്. തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റ് സിനിമകളുമായി മുന്നേറുമ്പോഴാണ് നടനെതിരായ ലൈംഗികാരോപണ കേസ് ഉടലെടുക്കുന്നത്. സംഭവം വിവാദമായതോടെ നടനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനിടെ മലയാളത്തിൽ അവസരം കുറയുകയും ഇതര ഭാഷാ നിർമാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത നടി സിനിമാ ലോകത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ നടി അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന വാർത്ത മാസങ്ങളായി പുറത്തു വന്നിട്ട്. ഇതിനിടെ സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ റീമേക്കിൽ നടി അഭിനയിക്കുകയും ചെയ്തു.

അഭിനയത്തിലേക്കും സ്റ്റേജ് ഷോകളിലേക്കും മടങ്ങിയെത്തിയ നടിയെ മലയാളത്തിൽ നിന്നും അകറ്റി നിർത്താനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ നടിയെ മലയാളത്തിൽ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങൾ ചില നിർമാതാക്കൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനു തടയിടാൻ മറുഭാഗം ശ്രമം തുടങ്ങിയത്രേ. അതേസമയം നടിക്ക് തമിഴിലും കന്നിടയിലും അവസരങ്ങൾ ഏറെ വരുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതു മുടക്കാനും സിനിമാ രംഗത്തെ ചിലർ ശ്രമം നടത്തുന്നതായി വിവരമുണ്ട്.

നടനെ ജയിലിലാക്കിയ പീഡനക്കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് നടിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ്. അതേസമയം സംഭവം പുറത്തറിഞ്ഞാൽ കേസിനെ ബാധിക്കുമെന്നതിനാൽ അതീവ രഹസ്യമായിട്ടാണ് നീക്കങ്ങൾ.

Related posts

സാമൂഹ്യ മാധ്യമങ്ങളിലെ വിവരങ്ങളുടെ സംരക്ഷണം: ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

subeditor12

യുവതിയെ കൊന്ന് കല്ല് കെട്ടി പെരിയാറില്‍ താഴ്ത്തിയത് അടുത്ത ബന്ധുക്കളായ പുരുഷനും സ്ത്രീയും?, തപ്പ് വാങ്ങിയത് കളമശേരിയില്‍ നിന്നും, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

subeditor10

കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ മുഖ്യ പ്രതികൾക്ക് സഹായികളായെത്തിയ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പാചകപ്പുരയ്ക്കടുത്ത് മൂത്രപ്പുര കലോത്സവത്തില്‍ കലവറ പൂട്ടിപോകുമെന്നു പഴയിടം

special correspondent

സൗദി ബഡ്ജറ്റ് – ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച!

subeditor

കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

ആറന്മുള വിമാനത്താവള വിരുദ്ധര്‍ക്ക് വിജയം; വിമാനത്താവളത്തിനു പ്രതിരോധ വകുപ്പ്‌ നല്‍കിയ അനുമതി പിന്‍വലിച്ചു

subeditor

ഐ.എസിനെ ഇന്ത്യയിൽ വിലക്കി. മുസ്ലീം പണ്ഡിതന്മാർ ഫത്‌വ പുറപ്പെടുവിച്ചു.

subeditor

നികേഷിന്റെ രാഷ്ട്രീയമെന്ത്? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

subeditor

പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും കൂട്ടി

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതശരീരം തെരുവ് നായ കടിച്ചുകീറിയ നിലയില്‍

ഐ.ഐ.ടി.കളിലെ ഫീസ് 90,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തി

subeditor