അവിടെ താമസിച്ചപ്പോള്‍ മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; ചന്ദ്രാലക്ഷ്മണ്‍

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടി ചന്ദ്ര ലക്ഷ്മണ്‍ ചെറിയ ഇടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ്.തങ്ങള്‍ക്ക് വീട് വാഴില്ല ,എന്ന അനുഭവം പങ്കുവെക്കുകയാണ് താരം ഇപ്പോള്‍.

ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്ര ജനിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു.അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച് വീടുകള്‍ മാറിക്കൊണ്ടിരിക്കുമ്പോഴുണ്ടായ അനുഭവം താരം പറയുകയാണ്.

Loading...

തിരുവനന്തപുരം പാളയത്ത് സെക്രട്ടേറിയറ്റിനു എതിര്‍വശത്തായിരുന്നു അമ്മയുടെ തറവാടുവീട്.തന്റെ ചെറുപ്പത്തില്‍ അച്ഛന്‍ എറണാകുളത്ത് വീട് വാങ്ങിച്ചെങ്കിലും അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം വന്നതോടെ മൂന്നുവര്‍ഷത്തെ ജീവിതം മാത്രമേ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് നോക്കാന്‍ ആളില്ലാത്തത്‌കൊണ്ട് ആ വീട് വിറ്റു.അതിനുശഷം ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെത്തുടര്‍ന്ന് അവിടെ ഒരു ഫ്‌ലാറ്റ് വാങ്ങി.എന്നാല്‍ അവിടെ താമസിച്ചപ്പോള്‍ തങ്ങള്‍ മൂന്നു പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി. രോഗങ്ങള്‍ വിട്ടുമാറാതായപ്പോള്‍ വാസ്തു നോക്കിപ്പിച്ചപ്പോള്‍ ഫ്‌ലാറ്റിന്റെ ദിശയിലും അളവുകളിലു മൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. ചിലര്‍ക്കിതൊക്കെ അന്ധ വിശ്വാസമായി തോന്നാം, എന്നാല്‍ കഷ്ടിച്ചാണ് ഞങ്ങള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും താരം പറയുന്നു.

അതോടെ ആ ഫ്‌ലാറ്റ് ഞങ്ങള്‍ വിറ്റു.തുടര്‍ന്ന് വീണ്ടും വാടക വീട്ടിലേക്ക്. ഈ വീട്ടില്‍ താമസിക്കുമ്പോഴാണ് ജീവിതത്തില്‍ പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചത് .അതുകൊണ്ട് വാടകവീടായാലും ഇതുവരെ മറ്റൊരു വീടിനോടും തോന്നാത്ത മാനസിക അടുപ്പമുണ്ട് ഈ വീടിനോട് എന്നും താരം പറയുന്നു.