ബാബു ആന്റണി അങ്ങനെ ചെയ്തപ്പോള്‍ അച്ഛന്‍ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു;ചാര്‍മിള

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായി തിളങ്ങിയ താരമാണ് ചാര്‍മിള. തൊണ്ണൂറുകളില്‍ തെന്നിന്ത്യയുടെ പ്രിയതാരമായ ചാര്‍മിള അമ്മയ്ക്കും മകനുമൊപ്പം ജീവിക്കാന്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്. ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ പഠന ചിലവ് വഹിക്കുന്നത്. ഒരുകാലത്ത് നടന്‍ ബാബു ആന്റണിയുടെ പേരുമായി ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ ചാര്‍മിളയുടെ പേര് നിറഞ്ഞിരുന്നു. അതിനെക്കുറിച്ച് താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഭക്ഷണശീലങ്ങളിലെ സമാനതയാണ് ബാബു ആന്റണിയുമായി തന്നെ അടുപ്പിച്ചതെന്നു ചാര്‍മിള പറയുന്നു. ‘ചെറുപ്പം മുതല്‍ക്കേ ചൈനീസ്- കോണ്ടിനെന്റല്‍ ഫൂഡുകളോടായിരുന്നു താല്‍പര്യം. ബാബുവിന്റെ രീതിയും ഇതുതന്നെ. സെറ്റില്‍ നായകനു മാത്രമാണ് സ്‌പെഷല്‍ ഫൂഡുള്ളത്. ഒരുമിച്ച് അഭിനയിക്കുമ്‌ബോള്‍ അദ്ദേഹം എനിക്കുള്ള ഭക്ഷണം കൂടി കൊണ്ടുവരാന്‍ നിര്‍ദേശിക്കും. അങ്ങനെ ഞങ്ങള്‍ സൗഹൃദത്തിലായി.

Loading...

വലിയ കെയറിങ്ങായിരുന്നു എന്നോട്. കൂട്ടിക്കാനത്ത് ഷൂട്ടിങ് നടക്കുമ്‌ബോള്‍ എന്റെ റൂമിലെ ഗീസര്‍ കേടായി. ഇതറിഞ്ഞ് അദ്ദേഹം സ്വന്തം റൂമില്‍ നിന്ന് ചൂടുവെള്ളം ബക്കറ്റിലാക്കി മുറിയില്‍ കൊണ്ടു വച്ചുതന്നു. ഇതുകണ്ട അച്ഛന്‍ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു.

മറ്റൊരിക്കല്‍ ഒരുള്‍നാട്ടില്‍ ഷൂട്ടിങ് നടക്കുമ്‌ബോള്‍ വലിയ മഴ പെയ്യാന്‍ പോകുന്നു. എന്റെ കാര്‍ വരാന്‍ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറില്‍ എന്നോടും കയറാന്‍ നിര്‍ദേശിച്ചു. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അപ്പോള്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങി ഞങ്ങളോടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ഇതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ അടുപ്പിച്ചു. എനിക്കു വേണ്ടി ഇത്രയും സഹിക്കുന്നല്ലോ എന്ന ചിന്തയായിരുന്നു.