യുവനടി ജീവൻ ഒടുക്കിയ നിലയിൽ

കൊൽക്കത്ത: യുവ നടി ജീവൻ ഒരുക്കിയതും ആയി ബന്ധപ്പെട്ട് ഉള്ള സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം ആക്കി. പ്രശസ്ത ബംഗാളി യുവ നടി സുവർണ ജ ആണ് ജീവൻ ഓടുക്കിയ നിലയിൽ കണ്ടെത്തിയത്. 23 വയസ് മാത്രം ആയിരുന്നു പ്രായം. വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആണ് നടിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ആണ് മൃദദേഹം കണ്ടെത്തിയത്. വീട്ടുകാർ ആണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം തിങ്കളാഴ്ച തന്നെ നടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തി ആയിരുന്നു. എന്നാല് സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ട് ഇല്ലെന്നാണ് വിവരം. ഇത് പോലീസ് അന്വേഷണത്തെ സാരമായി ബാധിച്ചു എന്നും വിവരമുണ്ട്.

Loading...

അതേസമയം സുബർണ വിഷാദ രോഗി ആയിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ജീവൻ ഓടുക്കുന്നതിലേക്ക്‌ നടിയെ നയിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ബർദ്വാൻ സ്വദേശിയായ സുബര്‍ണ കൊൽക്കത്തയില്‍ പഠനത്തിനായി പോയിരുന്നു. ഇക്കാലത്താണ് അഭിനയ രംഗത്തെക്കും ചുവടുറപ്പിച്ചത്. നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന സുബര്‍ണ പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുക്കുമായിരുന്നു. സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ സുബര്‍ണ മികച്ച വേഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അടുത്തിടെ വീട്ടിലേക്ക് തിരികെയെത്തിയെങ്കിലും സന്തോഷവതിയായിരുന്നില്ല. അതുകൊണ്ടുതന്നെ സുബര്‍ണയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

അതേസമയം മറ്റൊരു സംഭവത്തിൽ
സിനിമയില്‍ അവസരം ലഭിക്കാത്തതെ വന്നതോടെ മനം നൊന്ത് യുവനടി ചെയ്തത് ഏവരെയും ഞെട്ടിക്കും. അപ്പാര്‍ട്ട്‌മെന്റിലെ ടെറസില്‍ നിന്നും ചാടി ജീവനൊടുക്കി. മുംബൈയില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. അഭിനയമോഹവുമായി കഴിഞ്ഞ നടി പേള്‍ പഞ്ചാബിയും അമ്മയും സ്ഥിരമായി വഴക്കിടുമായിരുന്നെന്നും ഇന്നലെയും ചില ശബ്ദങ്ങള്‍ കേട്ടിരുന്നതായും ഫ്‌ലാറ്റ് സെക്യൂരിറ്റി പൊലിസിനോട് പറഞ്ഞു.

ഏറെ നാളായി സിനിമാ മേഖലയിലേക്ക് കടക്കാനായി ഇവര്‍ ശ്രമിച്ചിരുന്നതായും അവസരങ്ങള്‍ വന്ന് ചേരാത്തതില്‍ നിരാശയിലായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും രണ്ട് വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു പേള്‍. പക്ഷേ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.