നടി കാവേരി ഇനി സംവിധാനത്തിലേക്ക്, നായികയും കാവേരി തന്നെ

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് കാവേരി കല്യാണി. കണ്ണാന്തുമ്പി പോരാമോയെന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമണ് കാവേരി.മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തിൽ നിന്നും അപ്രത്യക്ഷയായത്.ബാലതാരമായി സിനിമയിലെത്തി നായികയായി മാറുകയായിരുന്നു താരം.മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെ നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി

ഇപ്പോഴിതാ അഭിനയത്തിന് പുറമേ സംവിധാന രം​ഗത്തെക്കും ചുവടുവയ്ക്കുകയാണ് കാവേരി. ‘പുന്നകൈ പൂവെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സംവിധാന അരങ്ങേറ്റം. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിർമ്മാതാവും കാവേരി തന്നെ. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍.

Loading...

ബാലതാരമായാണ് കാവേരി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന ചിത്രത്തിലെ ‘കണ്ണാംത്തുമ്പി’ എന്ന പാട്ടുസീനിൽ വന്നുപോവുന്ന കുട്ടി കാവേരിയുടെ മുഖം മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത രം​ഗങ്ങളിൽ ഒന്നാണ്.